സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കുന്നു, 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകള്‍, ഗ്രാമപ്രദേശങ്ങളിലും സ്ഥാപിക്കും 

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉടനടി രോഗികളെ കണ്ടെത്താന്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉടനടി രോഗികളെ കണ്ടെത്താന്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ആര്‍ടി- പിസിആര്‍ പരിശോധനയുടെ ഫലം വരാന്‍ വൈകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് ഗുണമേന്മയുള്ള ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ എത്തിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ ചെയ്യുന്ന ബൂത്തുകള്‍ ചേരികളിലും തീരദേശത്തും ഗ്രാമപ്രദേശങ്ങളിലും കോവിഡ് പരിശോധനാ സൗകര്യം കുറവുള്ള മേഖലകളിലും ബസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സ്ഥാപിക്കും.ബൂത്തുകളില്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തും. ബൂത്തുകള്‍ക്കു മുന്നില്‍ ക്യൂ ഒഴിവാക്കും. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, നഗരമേഖലകളിലെ ബൂത്തുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

വാഹനം ഓടിച്ചുവന്ന് പരിശോധന നടത്താനുള്ള സൗകര്യം ബൂത്ത് സ്ഥാപിക്കുന്ന ഇടങ്ങളില്‍ ഒരുക്കണം. ആര്‍ടിപിസിആര്‍-ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവായവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തരുത്. മൊബൈല്‍ ലബോറട്ടറികള്‍ വഴി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താനുള്ള സൗകര്യവും ഒരുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com