എറണാകുളം ജില്ലയിൽ രോ​ഗികളുടെ എണ്ണം വർധിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല, വരും ദിവസങ്ങളിൽ കുറയും: ജില്ലാ കളക്ടർ

പരമാവധി കോവിഡ് ബാധിതരെ കണ്ടെത്താനുള്ള ടെസ്റ്റുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു
ജില്ലാ കളക്ടര്‍ സുഹാസ് / ഫെയ്‌സ്ബുക്ക് ചിത്രം
ജില്ലാ കളക്ടര്‍ സുഹാസ് / ഫെയ്‌സ്ബുക്ക് ചിത്രം

കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്നതിൽ ഭയപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. പരമാവധി കോവിഡ് ബാധിതരെ കണ്ടെത്താനുള്ള ടെസ്റ്റുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 

വരും ദിവസങ്ങളിൽ ജില്ലയിലെ കോവിഡ് രോ​ഗികളുടെ എണ്ണം കുറയും. ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണം. അനാവശ്യമായി ഇറങ്ങി നടന്നാൽ ലോക്ക്ഡൗൺ നീട്ടാനുള്ള സാഹചര്യം ഉണ്ടാവുമെന്നും കളക്ടർ പറഞ്ഞു. 

43,529 പേർക്കാണ് സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലായിരുന്നു ഏറ്റവും കൂടുതൽ രോ​ഗ ബാധിതർ. 6410 പേർക്കാണ് ബുധനാഴ്ച എറണാകുളത്ത് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 6247 പേർക്ക് സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. ഉറവിടം അറിയാത്തവർ 141 പേർ. 15 ആരോ​ഗ്യ പ്രവർത്തകർക്കും ജില്ലയിൽ ബുധനാഴ്ച രോ​ഗം സ്ഥിരീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com