അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും: ജാഗ്രതാ നിര്‍ദേശം; തീരദേശത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം

കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. നിലവിലുള്ള 30 സെന്റീമീറ്ററില്‍ നിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 20 സെന്റിമീറ്റര്‍ വീതം ഘട്ടംഘട്ടമായാകും ഉയര്‍ത്തുക. നിലവില്‍ ഉയര്‍ത്തിയിട്ടുള്ള മൂന്നാമത്തെ ഷട്ടര്‍ 60 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയ ശേഷമാകും രണ്ടാം ഷട്ടര്‍ ഉയര്‍ത്തുക.


അതേസമയം, മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശ ഫയര്‍ഫോഴ്‌സ് നിലയങ്ങളായ വിഴിഞ്ഞം, ചാക്ക, പൂവാര്‍, കഴക്കൂട്ടം, വര്‍ക്കല, ആറ്റിങ്ങല്‍  എന്നിവിടങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ അതാത് നിലയങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.

വിളിക്കേണ്ട നമ്പരുകള്‍:

വിഴിഞ്ഞം: 0471 2480300, 2482101
പൂവാര്‍: 0471 2210101
ചാക്ക: 0471 2501255, 2502995
കഴക്കൂട്ടം: 0471 2700099
വര്‍ക്കല: 0470 2607700
ആറ്റിങ്ങല്‍: 0470 2622000

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com