'സൗമ്യയുടെ കുഞ്ഞ് അഡോൺ ഞങ്ങളുടെ മോഷെ, അവനൊപ്പമാണ് മനസ്'; വേദന പങ്കുവെച്ച് ഇസ്രയേൽ അംബാസിഡർ

മുംബൈയിലുണ്ടായ ഭീകരാക്രമണത്തിലാണ് 2 വയസുകാരനായ ഇസ്രയേ‍ൽ സ്വദേശിയായ  മോഷെയ്ക്കു മാതാപിതാക്കളെ നഷ്ടമായത്.
സൗമ്യ ഭർത്താവ് സന്തോഷിനും മകൻ അഡോണിനുമൊപ്പം/ ട്വിറ്റർ
സൗമ്യ ഭർത്താവ് സന്തോഷിനും മകൻ അഡോണിനുമൊപ്പം/ ട്വിറ്റർ


സ്രയേലിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷ് ലോകത്തിന് തന്നെ വേദനയാവുകയാണ്. ഭർത്താവുമായി വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സൗമ്യ കൊല്ലപ്പെടുന്നത്. ഇപ്പോൾ സൗമ്യയുടെ മകൻ അഡോണിനെ 2008ൽ മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മോഷെ ഹോൾസ്ബെർഗിനോട് ഉപമിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റോൺ മൽക്ക. 

സൗമ്യയും ഭർത്താവ് സന്തോഷും കുഞ്ഞും കൂടി നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് റോണിന്റെ ട്വീറ്റ്. ഇസ്രയേൽ സർക്കാരിനെ പ്രതിനിധീകരിച്ചു സൗമ്യയുടെ കുടുംബവുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ‘സൗമ്യയുടെ വേർപാടിൽ ഇസ്രയേൽ ആകെ ദുഃഖിക്കുന്നു. 9 വയസ്സുകാരന് അമ്മയെ നഷ്ടപ്പെട്ടതിൽ ഇസ്രയേലിന്റെ ഹൃദയവും തേങ്ങുന്നു. അഡോൺ എന്ന കുഞ്ഞിനൊപ്പമാണ് എന്റെ മനസ്സ്. 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞു മോഷെയെയാണ് അഡോൺ ഓർമിപ്പിക്കുന്നത്. ദൈവം അവർക്കു കരുത്തും ധൈര്യവും നൽകട്ടെ’ - റോൺ ട്വീറ്റ് ചെയ്തു. മുംബൈയിലുണ്ടായ ഭീകരാക്രമണത്തിലാണ് 2 വയസുകാരനായ ഇസ്രയേ‍ൽ സ്വദേശിയായ  മോഷെയ്ക്കു മാതാപിതാക്കളെ നഷ്ടമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com