വീട്ടില്‍ കുട്ടികള്‍, പാടവരമ്പത്ത് ഓല ഷെഡ് കെട്ടി കോവിഡ് രോഗികള്‍; പത്തനംതിട്ടയില്‍ നിന്നുള്ള ദുരിതക്കാഴ്ച 

തിരുവല്ല നിരണത്ത് കോവിഡ് രോഗികള്‍ പാടവരമ്പത്ത് ഓല ഷെഡ് കെട്ടി കഴിയുന്നു
ഓല ഷെഡില്‍ കഴിയുന്ന കോവിഡ് രോഗികള്‍
ഓല ഷെഡില്‍ കഴിയുന്ന കോവിഡ് രോഗികള്‍

പത്തനംതിട്ട: തിരുവല്ല നിരണത്ത് കോവിഡ് രോഗികള്‍ പാടവരമ്പത്ത് ഓല ഷെഡ് കെട്ടി കഴിയുന്നു. നിരണം ആറാം വാര്‍ഡ് പാപ്പാത്ര അംബേദ്കര്‍ കോളനിയിലെ രണ്ടു പേരാണ് ഷെഡില്‍ കഴിയുന്നത്. 

ഇവരുടെ വീട്ടില്‍ മതിയായ സൗകര്യങ്ങളില്ലാത്തതും കുട്ടികള്‍ അടക്കമുള്ളവര്‍ വീട്ടിലുള്ളതുമാണ് കാരണം. പഞ്ചായത്തില്‍ സിഎഫ്എല്‍ടിസിയോ ഡോമിസിലിയറി കെയര്‍ സെന്ററോ തുടങ്ങിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു വഴികളില്ലാതെ ഇവര്‍ പാടവരമ്പത്ത് താറാവുകളെ പോറ്റുന്നതിനായി തയ്യാറാക്കിയ ഷെഡില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.

നിരണം പഞ്ചായത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുകയാണ്. ഒന്നാം തരംഗത്തില്‍ പഞ്ചായത്ത് സിഎഫ്എല്‍ടിസി സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ രണ്ടാം തരംഗം കേരളത്തെ പിടിച്ചുകുലുക്കുമ്പോള്‍ ഇതുവരെ പഞ്ചായത്ത് സിഎഫ്എല്‍ടിസി തുറന്നിട്ടില്ല എന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇതില്‍ രോഗികളെ കിടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്നാണ് നാ്ട്ടുകാര്‍ പറയുന്നത്. എന്നാല്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്ത് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com