മുൻ ഡെപ്യൂട്ടി സ്പീക്കർ കെ എം ഹംസക്കുഞ്ഞ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2021 07:24 AM  |  

Last Updated: 14th May 2021 07:26 AM  |   A+A-   |  

hamsakunju_league

മുൻ ഡെപ്യൂട്ടി സ്പീക്കർ ഹംസക്കുഞ്ഞ്

 

കോഴിക്കോട്: മുതിർന്ന മുസ്ലീം ലീ​ഗ് നേതാവും ഏഴാം കേരള നിയമസഭയിലെ  ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ എം ഹംസക്കുഞ്ഞ്(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 

സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി ജുമാ മസ്ജി പള്ളിയിൽ വെച്ച് നടക്കും. 1982ലാണ് മുസ്ലീം ലീ​ഗ് സ്ഥാനാർഥിയായി ഹംസക്കുഞ്ഞ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഈ കാലത്ത് ഡെപ്യൂട്ടി സ്പീക്കറായി പ്രവർത്തിച്ചു. 

1973ൽ കൊച്ചി മേയറായിട്ടുണ്ട്. രണ്ടര വർഷമാണ് മേയർ സ്ഥാനത്ത് പ്രവർത്തിച്ചത്. കേരള ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ, ജിസിഡിഎ അതോറിറ്റി അം​ഗമായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷന്റെ രുപീകരിക്കുന്നതിന് മുമ്പ് എറണാകുളം മുൻസിപാലിറ്റിയിൽ അംഗമായിരുന്നു. 1969ൽ കൊച്ചി കോർപ്പറേഷൻ രുപീകരിച്ചതിന് ശേഷം ആദ്യ കൗൺസിലിൽ അംഗമായി.1975ൽ മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല സെക്രട്ടറിയായിരുന്നു