കെ എസ് രതീഷ്
കെ എസ് രതീഷ്

ലിറ്റാർട്ട് കഥാപുരസ്കാരം കെ എസ് രതീഷിന് 

10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം

കോഴിക്കോട്: ഈ വർഷത്തെ ലിറ്റാർട്ട് കഥാപുരസ്കാരം കെ എസ് രതീഷിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. രതീഷിന്റെ 'സൂക്ഷ്മ ജീവികളുടെ ഭൂപടം' എന്ന കഥയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 

ഹരിദാസ് കരിവള്ളൂർ, പി.ജെ.ജെ. ആന്റണി, ഡോ. ജിനേഷ്കുമാർ എരമം എന്നിവർ അടങ്ങുന്ന ജൂറിയാണ് കഥ തെരഞ്ഞെടുത്ത്. പാൻഡെമിക്ക് അവസ്ഥയെ ഫിക്ഷനലൈസ് ചെയ്ത് അവതരിപ്പിച്ച നൂറോളം കഥളിൽ നിന്നാണ് സൂക്ഷ്മ ജീവികളുടെ ഭൂപടം പുരസ്കാരം നേടിയത്. 

തിരുവനന്തപുരം നെയ്യാർ ജിഎച്ച്എസ്എസിലെ മലയാളം അദ്ധ്യാപകനാണ് കെ എസ് രതീഷ്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പുരസ്കാരച്ചടങ്ങ് തീരുമാനിച്ചിട്ടില്ലെന്ന് ലിറ്റാർട്ട് എക്സിക്യൂട്ടീവ് എഡിറ്റർ നിധിൻ വി എൻ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com