മെഡിക്കല്‍ കോളജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന ഒന്‍പത് പേര്‍ക്ക് കോവിഡ് 

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നൂറ്റി അമ്പതോളം പേരെ നിരീക്ഷണത്തിലാക്കി. കോവിഡ് പോസിറ്റീവ് ആയവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തദ്ദേശ സ്ഥാപനങ്ങളും മെഡിക്കല്‍ കോളേജ് അധികൃതരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജ് പരിസരത്ത് കോവിഡ് മാനദണ്ഡവും പാലിക്കാതെ നിരവധി പേര്‍ അലഞ്ഞു തിരിയുന്നതായി പരാതിയുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരില്‍ പരിശോധന നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com