'എനിക്ക് കിട്ടുമ്പോ ഏഴരയാകും; അത് നമ്മുടെ വിദ്വാന്റെ പ്രശ്‌നമാണ്'; ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ മറുപടി

ലോക്ക്ഡൗണിനെ കുറിച്ചും കോവിഡ് വ്യാപനത്തെക്കുറിച്ചുമുള്ള വാര്‍ത്താ സമ്മേളനത്തിനിടെ ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ ഒരു മറുപടി
പിണറായി വിജയന്‍ /എക്‌സ്പ്രസ് ഫോട്ടോ
പിണറായി വിജയന്‍ /എക്‌സ്പ്രസ് ഫോട്ടോ


തിരുവനന്തപുരം:  ലോക്ക്ഡൗണിനെ കുറിച്ചും കോവിഡ് വ്യാപനത്തെക്കുറിച്ചുമുള്ള വാര്‍ത്താ സമ്മേളനത്തിനിടെ ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ ഒരു മറുപടി. തന്റെ വീട്ടില്‍ പത്രമിടുന്ന ആളെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയാണ് ചിരി പടര്‍ത്തിയത്. 

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നാലു ജില്ലകളില്‍ പാലും പത്രവും രാവിലെ ആറിന് മുന്‍പ് എത്തിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഈ വിവരം വാര്‍ത്താസമ്മേളനത്തില്‍ കേട്ടുകൊണ്ടിരുന്ന പത്രവിതരണക്കാര്‍ അപ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദേശമയച്ചു. ഈ സന്ദേശം ചൂണ്ടിക്കാട്ടി മാധ്യപ്രവര്‍ത്തകന്‍, പത്രവിതരണത്തിന് കൂടുതല്‍ സമയം അനുവദിക്കുമോ എന്ന് ചോദ്യമുന്നയിച്ചു. 

'പത്രം പലര്‍ക്കും  സാധാരണ ആറ് മണിക്ക് കിട്ടുന്നതാണ്. എനിക്ക് കിട്ടാന്‍ പക്ഷെ ഏഴ് ഏഴരയാവും. അത് നമ്മുടെ വിദ്വാന്റെ  ഒരു പ്രശ്‌നമാണ്. സാധാരണ മറ്റ് പലരും ആറ് മണിക്ക് പത്രം എത്തിക്കാറുണ്ട്. അതുകൊണ്ട് വലിയ പ്രശ്‌നമൊന്നും വരില്ല... പത്ത് മിനുട്ട് അങ്ങോട്ടോ ഇങ്ങോട്ടോ ആയിപ്പോയാല്‍ അതിന്റെ മേലെ വലിയ കുറ്റമായി വരില്ല..' - എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com