'അതിന്റെ പേരില്‍ ജനങ്ങള്‍ മാനിക്കുകയേയുള്ളൂ...'; ആളെക്കൂട്ടി സത്യപ്രതിജ്ഞ വേണ്ടെന്ന് ബിനോയ് വിശ്വം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി നടത്തുന്നതില്‍ വിമര്‍ശനവുമായി സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം
'അതിന്റെ പേരില്‍ ജനങ്ങള്‍ മാനിക്കുകയേയുള്ളൂ...'; ആളെക്കൂട്ടി സത്യപ്രതിജ്ഞ വേണ്ടെന്ന് ബിനോയ് വിശ്വം


കൊച്ചി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി നടത്തുന്നതില്‍ വിമര്‍ശനവുമായി സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം. 'കോവിഡ്, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, മഴക്കെടുതി. ഈ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ  മന്ത്രിമാര്‍, രണ്ട് കുടുംബാംഗങ്ങള്‍, അനിവാര്യരായ ഉദ്യോഗസ്ഥര്‍ മാത്രമായി ചുരുക്കുന്നതല്ലേ ഉചിതം?' എന്ന് അദദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. 

'നമ്മുടെ ഗവണ്മെന്റിനെ അതിന്റെ പേരില്‍ ജനങ്ങള്‍ മാനിക്കുകയേ ഉള്ളൂ.നാം വ്യത്യസ്തരായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കടപ്പെട്ടവരാണ്. ജനങ്ങള്‍ അതാണ് നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.പ്രിയങ്കരനായ മുഖ്യമന്ത്രിക്ക് ഇത് മനസിലാകുമെന്ന് ഉറപ്പുണ്ട്.' എന്നും അദ്ദേഹം കുറിച്ചു. 

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ ആളെക്കൂട്ടി സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ചടങ്ങില്‍ 800പേരെ പങ്കെടുപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com