ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു; ഉച്ചയോടെ ഇടുക്കിയിലെത്തിക്കും 

കേന്ദ്ര സർക്കാർ പ്രതിനിധികളും ഇസ്രായേൽ എംബസി ഉദ്യോ​ഗസ്ഥരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി
സൗമ്യ ഭർത്താവ് സന്തോഷിനും മകൻ അഡോണിനുമൊപ്പം/ ട്വിറ്റർ
സൗമ്യ ഭർത്താവ് സന്തോഷിനും മകൻ അഡോണിനുമൊപ്പം/ ട്വിറ്റർ

ന്യൂഡൽഹി: ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. പുലർച്ചെ നാലരയോടെയാണ് മൃതദേഹം ഡൽഹിയിൽ എത്തിച്ചത്. കേന്ദ്ര സർക്കാർ പ്രതിനിധികളും ഇസ്രായേൽ എംബസി ഉദ്യോ​ഗസ്ഥരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. 

ശനിയാഴ്ച ഉച്ചയോടെ മൃതദേഹം സ്വദേശമായ ഇടുക്കിയിലെത്തിക്കും. കഴിഞ്ഞ 10 വർഷമായി ഇസ്രായേലിലെ അഷ്ക ലോണിൽ കെയർ ​ഗീവറായി ജോലി ചെയ്ത് വരികയായിരുന്നു സൗമ്യ. അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 

2017ലാണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്. മകനും ഭർത്താവും നാട്ടിലാണ് കഴിഞ്ഞിരുന്നത്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നൽകിയ രേഖകൾ കഴിഞ്ഞ ദിവസം ഇസ്രായേൽ അധികൃതർക്ക് ഇന്ത്യൻ എംബസി അധികൃതർ കൈമാറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com