വിശപ്പ് സഹിക്കാൻ കഴിയാതെ അവർ വിളിച്ചു; അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച് കലക്ടറുടെ ഇടപെടൽ; കൈയടി

വിശപ്പ് സഹിക്കാൻ കഴിയാതെ അവർ വിളിച്ചു; അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച് കലക്ടറുടെ ഇടപെടൽ; കൈയടി
അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് കൈമാറുന്നു
അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് കൈമാറുന്നു

കൊച്ചി: എറണാകുളം വാഴക്കാലയിൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടിയ നാൽപ്പതോളം അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച് ജില്ലാ കലക്ടർ. ജില്ലാ കലക്ടർക്ക് ലഭിച്ച വാട്സ് ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര ഇടപെടൽ. 

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് ജില്ലാ കലക്ടർക്ക് സന്ദേശമെത്തിയത്. എറണാകുളം വാഴക്കാലയിൽ നാൽപതോളം തമിഴ്നാട് സ്വദേശികളായ നിർമാണ തൊഴിലാളികൾ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നു എന്നായിരുന്നു സന്ദേശം. വടിവേലു എന്ന തൊഴിലാളിയാണ് പരാതിയുമായി കലക്ടർക്ക് സന്ദേശമയച്ചത്. 

പിന്നെലെയാണ് അദ്ദേഹത്തിന്റെ പെട്ടന്നുള്ള ഇടപെടൽ. എറണാകുളം ജില്ലാ ലേബർ ഓഫീസർ നൽകിയ  നിർദ്ദേശപ്രകാരം അസി. ലേബർ ഓഫീസർമാരായ ടി ജി ബിനീഷ് കുമാർ, അഭി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് വൈകീട്ട് ഏഴ് മണിയോടെ ഭക്ഷ്യ ധാന്യ കിറ്റ് എത്തിച്ചു നൽകിയത്. അടുത്ത ദിവസം തന്നെ കൂടുതൽ കിറ്റുകൾ എത്തിച്ചു നൽകുമെന്ന് തൊഴിലാളികളെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com