നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രിമുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍, പാലും പത്രവും ആറുമണിക്ക് മുന്‍പ്

സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മറ്റു പത്ത് ജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകള്‍ പൂര്‍ണമായും അടച്ചിടും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് പുറത്തേക്കും അകത്തേക്കും ഒരു വഴി മാത്രം. 

മെഡിക്കല്‍ സ്‌റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ തുറക്കും. പലവ്യജ്ഞന, ബേക്കറി കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. 
പത്രം, പാല്‍ എന്നിവ രാവിലെ ആറുമണിക്കു മുന്‍പ് വിതരണം ചെയ്യണം. സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. 

ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയും ക്വാറന്റൈന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതി വിദ്യയും ഉപേയോഗിക്കും. പതിനായിരം പൊലീസുകാരെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ നിരീക്ഷണത്തിന് നിയോഗിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com