റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേര്‍നന യോഗത്തിലാണ് തീരുമാനം. 
റോഷി അഗസ്റ്റിന്‍/ഫെയ്‌സ്ബുക്ക്‌
റോഷി അഗസ്റ്റിന്‍/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: റോഷി അഗസ്റ്റിനെ കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേര്‍നന യോഗത്തിലാണ് തീരുമാനം. 

ഡെപ്യൂട്ടി ലീഡറായി എന്‍ ജയരാജിനെയും, പാര്‍ട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി അഡ്വ പ്രമോദ് നാരായണനെയും, ട്രഷററായി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും തെരഞ്ഞെടുത്തു. തോമസ് ചാഴികാടന്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com