ഇനി ദീർഘദൂര സർവീസുകൾ മാത്രം; അമൃത, രാജ്യറാണി എക്സ്പ്രസുകൾ റദ്ദാക്കി 

അതിഥിത്തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന സർവീസുകളും തുടരാനാണ് തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ദീർഘദൂര സർവീസുകൾ ഒഴികെയുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി റെയിൽവേ. കേ‍ാവിഡ് വ്യാപനവും ലോക്ഡൗണും മൂലം യാത്രക്കാർ കുറഞ്ഞതിനാലാണ് തീരുമാനം. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളും അതിഥിത്തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന സർവീസുകളും തുടരാനാണ് തീരുമാനം. 

പാലക്കാട് – തിരുവനന്തപുരം അമൃത എക്സ്പ്രസും തിരുവനന്തപുരം – നിലമ്പൂർ രാജ്യറാണി എക്സ്പ്രസും ഇന്നലെ റദ്ദാക്കി. ബെംഗളൂരു – തിരുവനന്തപുരം, മംഗളൂരു – തിരുവനന്തപുരം മാവേലി, മംഗളൂരു – ചെന്നൈ, തിരുവനന്തപുരം – ചെന്നൈ, മംഗള, നേത്രാവതി, ജനശതാബ്ദി, പരശുറാം, പുതുച്ചേരി, ധൻബാദ്, ഹൗറ തുടങ്ങിയ ദീർഘദൂര ട്രെയിനുകൾ സർവീസ് തുടരും. ചരക്കു ട്രെയിനുകളും പാഴ്സൽ സർവീസുകളും തുടരുമെന്ന് റെയിൽവെ അറിയിച്ചു. 

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 60 ഓളം ട്രെയിനുകള്‍ റദ്ദാക്കുന്നതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. മെയ് 15 മുതല്‍ മെയ് 21 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്. ​ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com