ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇന്നു മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ, ആദ്യം നൽകുന്നത് മറ്റു രോ​ഗങ്ങളുള്ളവർക്ക് 

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് കുത്തിവയ്പ്പ് നൽകുക


തിരുവനന്തപുരം: ഇന്നു മുതൽ സംസ്ഥാനത്ത് 18 വയസിനും 45 വയസിനും ഇടയിലുള്ളവർക്കുള്ള വാക്സിൻ വിതരണം ചെയ്യും.  കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് കുത്തിവയ്പ്പ് നൽകുക. വാക്സിൻ അനുവദിക്കപ്പെട്ടവർക്ക് അതു സംബന്ധിച്ച സന്ദേശം മൊബൈൽഫോണിൽ ലഭിക്കും. ഇത് പ്രകാരം കൃത്യ സമയത്ത് അനുവദിക്കപ്പെട്ട വാക്സിൻ കേന്ദ്രങ്ങളിൽ എത്തണം.

മറ്റു രോ​ഗങ്ങളുള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, പ്രമേഹബാധിതർ, വൃക്ക, കരൾ രോഗികൾ തുടങ്ങി 20 തരം രോഗങ്ങളുള്ളവർക്കാണ് മുൻഗണന. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതംവേണം അപേക്ഷിക്കാൻ. ഇവർക്കായി പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

വാക്സിനേഷൻ കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് എസ്എംഎസ്, ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്പോട്ട് രജിസ്‌ട്രേഷൻ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവർ ഓൺലൈൻ രജിസ്റ്റർ ചെയ്യണം. ഈ വിഭാഗത്തിൽ ഇതുവരെ 35,000 പേർ വാക്സിനുവേണ്ടി രജിസ്റ്റർ ചെയ്തു. ഇതിൽ 1000 പേരുടെ അപേക്ഷ മതിയായ രേഖകൾ ഇല്ലാത്തതിനാൽ നിരസിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com