പിണറായി മന്ത്രിസഭയില്‍ 21 അംഗങ്ങള്‍; എല്ലാവിഭാഗത്തിനും പ്രാതിനിധ്യം; സത്യപ്രതിജ്ഞയ്ക്ക് ആള്‍ക്കൂട്ടം ഉണ്ടാവില്ല; വിജയരാഘവന്‍

സിപിഎം 12, സിപിഐ 4, ജനതാദള്‍ എസ് 1, കേരളാ കോണ്‍ഗ്രസ് എം 1, എന്‍സിപി 1, പിന്നീട് രണ്ട് സ്ഥാനങ്ങളില്‍ മുന്നണിയിലെ ഘടകക്ഷികള്‍ രണ്ടരവര്‍ഷം വീതം പങ്കിടും
എ വിജയരാഘവന്റെ വാര്‍ത്താ സമ്മേളനം/ഫയല്‍
എ വിജയരാഘവന്റെ വാര്‍ത്താ സമ്മേളനം/ഫയല്‍

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയില്‍ 21 അംഗങ്ങളുണ്ടാവുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എല്ലാവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് മന്ത്രിസഭ രൂപീകരിക്കുകയെന്നും വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

സിപിഎം 12, സിപിഐ 4, ജനതാദള്‍ എസ് 1, കേരളാ കോണ്‍ഗ്രസ് എം 1, എന്‍സിപി 1, പിന്നീട് രണ്ട് സ്ഥാനങ്ങളില്‍ മുന്നണിയിലെ ഘടകക്ഷികള്‍ രണ്ടരവര്‍ഷം വീതം പങ്കിടും. ആദ്യഘട്ടത്തില്‍ ജനാധിപത്യ കോണ്‍ഗ്രസ് ഐഎന്‍എല്‍ പ്രതിനിധികള്‍ മന്ത്രിമാരാകും. രണ്ടരവര്‍ഷത്തിന് ശേഷം കേരളാ കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പാര്‍ട്ടി പ്രതിനിധികള്‍ മന്ത്രിമാരാക്കാനാണ് ധാരണ. സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കമാണ്. ചീഫ് വിപ്പ് പദവി കേരളാ കോണ്‍ഗ്രസിനാണ്.

20ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചാവും സത്യപ്രതിജ്ഞയെന്ന് അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com