ട്രിപ്പിൾ ലോക്ക്ഡൗൺ: കൊച്ചി നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്

ട്രിപ്പിൾ ലോക്ക്ഡൗൺ: കൊച്ചി നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ട്രിപ്പിൾ ലോക്ക്ഡൗൺ സാഹചര്യത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കൊച്ചി സിറ്റി വിവിധ സോണുകളായി തിരിച്ച് ജില്ലയുടെ അതിർത്തികൾ അടച്ചു കൊണ്ടുള്ള ശക്തമായ പരിശോധനകൾ ആരംഭിച്ചു. ആംബുലൻസ് പോലുള്ള അടിയന്തര വാഹനങ്ങൾ പ്രത്യേകം തയ്യാറാക്കിയ പാതയിലൂടെ കടത്തിവിടുന്നുണ്ട്. 

നിയന്ത്രണങ്ങളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ എ‌ട്ട് അസിസ്റ്റൻറ് കമ്മീഷണർമാരുടെ കീഴിലായി കൊച്ചി സിറ്റി മറ്റ് പൊലീസ് ജില്ലകളുമായി അതിർത്തി പങ്കിടുന്ന 15 സ്ഥലങ്ങളിൽ ബ്ലോക്കിങ് പോയിന്റുകളും പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ 111 പിക്കറ്റ് പോസ്റ്റുകൾ 52 മൊബൈൽ ട്രോളിങ് യൂണിറ്റുകൾ 39 മോട്ടോർസൈക്കിൾ പട്രോളിങ് യൂണിറ്റുകൾ എന്നിവയിലായി ആയിരത്തി അഞ്ഞൂറിൽപ്പരം പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി വിന്യസിച്ചു. 

വൈകീട്ട് നാല് മണി വരെ കൊച്ചി സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളിൽ കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെെതിരെ കേരള എപ്പിെഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം 138 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തതിന് 114 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 150 പേർക്കെതിരെയും പെറ്റി കേസ് എടുത്തു. 50 വാഹനങ്ങൾ പിടിച്ചെടുത്തു. 

ക്വാറന്റൈനിൽ കഴിയുന്നവർ  നിയമലംഘനം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജനമൈത്രി ബീറ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തി. 
കൊച്ചി സിറ്റിയിൽ വരും ദിവസങ്ങളിൽ കർശന നിയന്ത്രണം തുടരുന്നതാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com