സ്വർണവില വീണ്ടും ഉയർന്നു; 18 ദിവസത്തിനിടെ 1300 രൂപയുടെ വർധന

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ.  കഴിഞ്ഞ ദിവസങ്ങൾക്ക് സമാനമായി സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 36,360 രൂപയായി. ഗ്രാമിന് 30 രൂപ ഉയർന്നു. 4545 രൂപയാണ് ഒരു ഗ്രാം സ്വർത്തത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 35040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ച 120 രൂപ വർധിച്ച സ്വർണവില ശനിയാഴ്ചയും വർധിച്ചു. തിങ്കളാഴ്ചയും സമാനമായ നിലയിൽ സ്വർണവില ഉയരുന്നതാണ് ദൃശ്യമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com