കെകെ ശൈലജ ഇല്ല; സിപിഎം മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങള്‍, എംബി രാജേഷ് സ്പീക്കര്‍

പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കി
കെകെ ശൈലജ/ഫയല്‍ ചിത്രം
കെകെ ശൈലജ/ഫയല്‍ ചിത്രം

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതു മുന്നണി മന്ത്രിസഭയിലെ അംഗങ്ങളെ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കി.

കെകെ ശൈലജ ഒഴികെ എല്ലാവരെയും ഒഴിവാക്കാന്‍ സിപിഎം തീരുമാനിക്കും എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇന്നു ചേര്‍ന്ന നേതൃയോഗം എല്ലാവരും പുതുമുഖങ്ങള്‍ എന്ന നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. കെകെ ശൈലജയ്ക്കു വേണ്ടി മാത്രമായി നിബന്ധനയില്‍ ഇളവു വരുത്തേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.

സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍ , പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്മാന്‍ എന്നിവരെ നിശ്ചയിച്ചു.  

സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനേയും പാര്‍ട്ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും  തീരുമാനിച്ചു.  യോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി എന്നിവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com