അഞ്ച് വര്‍ഷവും എകെ ശശീന്ദ്രന്‍ തന്നെ; മന്ത്രിസ്ഥാനം പങ്കിടില്ലെന്ന് എന്‍സിപി

പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്
എകെ ശശീന്ദ്രന്‍/ ചിത്രം ഫെയ്‌സ്ബുക്ക്‌
എകെ ശശീന്ദ്രന്‍/ ചിത്രം ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ എന്‍സിപി മന്ത്രിസ്ഥാനം പങ്കിടില്ല. മന്ത്രിസ്ഥാനം പങ്കിടണമെന്ന അഭിപ്രായം സംസ്ഥാന സമിതി തള്ളി. പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

രണ്ട് ഘട്ടമെന്നതിനെ ദേശീയ നേതൃത്വം എതിര്‍ത്തിരുന്നു. തോമസ് കെ തോമസിന് രാഷ്ട്രീയ പശ്ചാത്തലമില്ലെ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ചിലര്‍ കുറ്റപ്പെടുത്തി. ഇനി താന്‍ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന നിലപാട് എകെ ശശീന്ദ്രന്‍ യോഗത്തില്‍ അറിയിക്കുകയും ചെയ്തു. ഇതോടെ പാര്‍ലമെന്ററി രംഗത്ത് പരിചയ സമ്പന്നനായ എകെ ശശീന്ദ്രന്‍ തന്നെ മുഴുവന്‍ ടേമും മന്ത്രിയാകട്ടെ എന്ന നിര്‍ദേശം യോഗം അംഗീകരിക്കുകയായിരുന്നു.

താമസ് കെ തോമസിനെ ആദ്യഘട്ടത്തില്‍ മന്ത്രിയാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പിതാംബരന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പി്ന്നാലെ ടി.പി. പീതാംബരനെതിരെ ചില നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com