പ്രതിപക്ഷ നേതാവ് തര്‍ക്കം; 19പേരുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല; 11പേര്‍ ഒപ്പമുണ്ടെന്ന് സതീശന്‍, ഹൈക്കമാന്‍ഡ് നിലപാട് നിര്‍ണായകം

പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുന്ന കാര്യത്തില്‍ തീരുമാനമായില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുന്ന കാര്യത്തില്‍ തീരുമാനമായില്ല. വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് നിര്‍ണായകമാകും. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം പാസാക്കി. 

ചെന്നിത്തലപക്ഷത്തിന് 19 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. തങ്ങളെ പിന്തുണയ്ക്കുന്ന 11പേരുണ്ടെന്ന് വി ഡി സതീശന്‍ പക്ഷം അവകാശപ്പെടുന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് മുന്‍പ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് അംഗങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. തിരുവഞ്ചൂരിന്റെയോ പി ടി തോമസിന്റെയോ പേര് നിര്‍ദേശിക്കണമെന്ന ആവശ്യം ഉയര്‍ന്നു. 

ഇതിന് പിന്നാലെ ചെന്നിത്തല കേന്ദ്ര നിരീക്ഷകരെ രണ്ടു. പിന്നീട് നിരീക്ഷകര്‍ എംല്‍എമമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ടു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ തീരൂമാനിക്കാനായി ദേശീയ അധ്യക്ഷയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം പാസാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com