തമിഴ്‌നാട് അതിര്‍ത്തിയിലെ റോഡ് കേരള പൊലീസ് മണ്ണിട്ടടച്ചു

തമിഴ്‌നാട് അതിര്‍ത്തിയിയിലെ റോഡ് കേരളാ പൊലീസ് മണ്ണിട്ടടച്ചു
ചിത്രം: ഫെയ്‌സ്ബുക്ക്്
ചിത്രം: ഫെയ്‌സ്ബുക്ക്്


തിരുവനന്തപുരം: തമിഴ്‌നാട് അതിര്‍ത്തിയിയിലെ റോഡ് കേരളാ പൊലീസ് മണ്ണിട്ടടച്ചു. നെയ്യാറ്റിന്‍കര കാരക്കോണത്തിന് സമീപം കൂനന്‍പനയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന റോഡാണ് വെളളറട പൊലീസ് മണ്ണിട്ടടച്ചത്. 

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടക്കത്തില്‍ തന്നെ റോഡ് അടച്ചിരുന്നെന്നും എന്നാല്‍ ചിലര്‍  പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് മണ്ണിട്ടടച്ചതെന്നും വെളളറട പൊലീസ് അറിയിച്ചു. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി വഴിയുള്ള യാത്രയ്ക്കു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. കേരള - തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലെ നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ ഇഞ്ചിവിള ചെക്ക്പോസ്റ്റ് സന്ദര്‍ശിച്ചു. 

കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു ലഭിക്കുന്ന യാത്ര പാസ് ഉള്ളവരെ മാത്രമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്. പൊലീസ്, ആരോഗ്യം, റവന്യൂ വകുപ്പുക്കളിലെ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി ഇവിടെ നിയോഗിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com