ട്രിപ്പിൾ ലോക്ക്ഡൗണിൽ 16 കാരനെ ബൈക്കിൽ സാധനങ്ങൾ വാങ്ങാൻ അയച്ചു, അമ്മയ്ക്കെതിരെ കേസ്

പൊലീസ് പരിശോധനയിലാണ് ബൈക്കുമായി പുറത്തു കറങ്ങിയ കുട്ടി പിടിയിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം; ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന മലപ്പുറത്ത് 16കാരനെ വീട്ടുസാധനങ്ങൾ വാങ്ങാനയച്ച അമ്മയ്ക്കെതിരെ കേസ്. അയൽവാസിയുടെ വാഹനവുമായി വീട്ടിലേക്ക് അവശ്യ സാധനങ്ങൾ വാങ്ങാനാണ് കുട്ടി പുറത്തിറങ്ങിയത്. പൊലീസ് പരിശോധനയിലാണ് ബൈക്കുമായി പുറത്തു കറങ്ങിയ കുട്ടി പിടിയിലായത്. 

ചെമ്മാട്-പരപ്പനങ്ങാടി റോഡിൽ തൃക്കുളം ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടെ തിരൂരങ്ങാടിയിൽ വച്ചാണ് അമിതവേ​ഗത്തിൽ ഇരുചക്രവാഹനത്തിൽ എത്തിയ 16 കാരൻ പൊലീസിന്റെ കയ്യിലകപ്പെട്ടത്. വീട്ടുസാധനങ്ങൾ വാങ്ങാൻ അമ്മ പറഞ്ഞുവിട്ടതാണെന്നും വാഹനം അയൽവാസിയുടേതുമാണെന്നും കുട്ടി പറഞ്ഞു.

കുട്ടിയുമായി വീട്ടിലെത്തി കാര്യം പറഞ്ഞപ്പോൾ അമ്മ നിസം​ഗതയോടെയാണ് പ്രതികരിച്ചത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെമ്മാട് സ്വദേശിനിയായ  അമ്മയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പിലെ പുതിയ ഭേദഗതി പ്രകാരം കേസെടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com