പാർട്ടി തീരുമാനം അന്തിമം; ശൈലജയ്ക്കായുള്ള സമൂഹമാധ്യമങ്ങളിലെ ക്യാംപെയ്ൻ ശ്രദ്ധയിൽപ്പെട്ടിട്ടില്ല: വിജയരാഘവൻ

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പാർട്ടിയുടെ തീരുമാനം അന്തിമമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ
എ വിജയരാഘവന്റെ വാര്‍ത്താ സമ്മേളനം/ഫയല്‍
എ വിജയരാഘവന്റെ വാര്‍ത്താ സമ്മേളനം/ഫയല്‍

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പാർട്ടിയുടെ തീരുമാനം അന്തിമമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. കെ കെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

പാർട്ടി സ്വീകരിച്ച തീരുമാനമാണ് വ്യക്തമാക്കിയത്. ​ഗൗരവമായി ആലോചിച്ചാണ് പാർട്ടി തീരുമാനമെടുത്തത്. എല്ലാം പരി​ഗണിച്ചായിരുന്നു പാർട്ടി തീരുമാനമെടുത്തത്. അതാണ് ജനങ്ങൾക്ക് മുൻപിലുള്ളത്. ഇത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പിൽ വലിയ വിജയത്തിലേക്കാണ് എൽഡിഎഫ് എത്തിയത്. ജനങ്ങളുടെ അം​ഗീകാരമാണ് ഇത്. വലിയ പ്രതീക്ഷയാണ് ജനങ്ങൾക്ക് സർക്കാരിലുള്ളത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് സർക്കാർ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com