പാലക്കാട് ഡ്യൂട്ടിക്കിടയിൽ നഴ്സ് കുഴഞ്ഞു വീണ് മരിച്ചു

രാത്രിയിലെ ഭക്ഷണം കഴിച്ച് കഴിഞ്ഞ ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യക്ക് ക്ഷീണം അനുഭവപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ഡ്യൂട്ടിക്കിടയിൽ നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്സ് രമ്യ ഷിബു(35) ആണ് മരിച്ചത്. അ​ഗളി ദോണി​ഗുണ്ട് സ്വദേശിനിയാണ് രമ്യ. 

പ്രസവ വാർഡിലായിരുന്നു രമ്യയുടെ ഡ്യൂട്ടി. രാത്രിയിലെ ഭക്ഷണം കഴിച്ച് കഴിഞ്ഞ ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യക്ക് ക്ഷീണം അനുഭവപ്പെട്ടു. ഇതോടെ വാർഡിലുണ്ടായിരുന്ന ഒരു കസേരയിലേക്ക് ഇരിക്കുകയും പെട്ടെന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. 

ഹൃദയാഘാതമാണ് മരണ കാരണം എന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആന്റിജൻ ടെസ്റ്റിൽ കോവിഡ് ഫലം നെ​ഗറ്റീവാണ്. ഭർത്താവ് ഷിബു. ആൽബിൻ(10), മെൽബിൻ(8) മക്കളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com