പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിക്ക് മുൻപിൽ

ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കെ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത് നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചാണ് ഹർജി
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കെ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത് നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചാണ് ഹർജി. 

സുപ്രീംകോടതിക്ക് മുൻപിലും സത്യപ്രതിജ്ഞ ചടങ്ങ് ചോദ്യം ചെയ്തുള്ള ഹർജി വരുന്നുണ്ട്. ജില്ലയിൽ നിലനിൽക്കുന്ന ലോക്ക്ഡൗൺ മാർ​ഗനിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത് ഉറപ്പ് വരുത്തണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത് എന്ന് ഉറപ്പ് വരുത്താൻ ചീഫ് സെക്രട്ടറിക്കും ദുരന്ത നിവാരണ അതോറിറ്റിക്കും നിർദേശം നൽകണം. ചികിത്സാ നീതി എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ കെ ജെ പ്രിൻസ് ആണ് ഹർജി നൽകിയത്.

വിഷയത്തിൽ കോടതി സ്വമേധയാ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എന്നിവർ കത്ത് നൽകിയിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com