റേഷൻ കടയിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാം, തൃശൂരിൽ നിയന്ത്രണങ്ങളിൽ ഇളവ്

റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂർ; കോവിഡ് വ്യാപനം രൂക്ഷമായതോടെ ട്രിപ്പിൾ ലോക്ക്ഡൗണിലാണ് തൃശൂർ. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ റേഷൻ കടയിൽ പോകുന്നതിന് ചെറിയ ഇളവുകൾ കൊണ്ടുവന്നിരിക്കുകയാണ്. റേഷൻ കടയിൽ പോകാൻ നേരിട്ട് പോകാം. കാർഡ് നമ്പറുകളുടെ അടിസ്ഥാനത്തിലാണ് ക്രമീകരണം. റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ‌നേരത്തെ നേരിട്ടു പോയി വാങ്ങാൻ അനുവാദം ഇല്ലായിരുന്നു.

1,2,3 എന്നീ നമ്പരുകളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സാധനങ്ങള്‍ നേരിട്ട് വാങ്ങാം. 4,5,6 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളിലും 7,8,9,0 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും സാധനങ്ങള്‍ നേരിട്ട് വാങ്ങാവുന്നതാണ്. 

ഒരേ സമയം മൂന്നിലധികം  ആളുകള്‍ നില്‍ക്കാന്‍ പാടുള്ളതല്ല. 65 വയസ് കഴിഞ്ഞവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, കിടപ്പു രോഗികള്‍, മറ്റ് പല കാരണങ്ങളാല്‍ നേരിട്ടെത്താന്‍ നിര്‍വ്വാഹമില്ലാത്തവര്‍ എന്നിവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും ആര്‍ആര്‍ടി മുഖേന എത്തിച്ചു നല്‍കാനുമാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com