സ്ഥിരമായി ഉപയോഗിക്കുന്ന ഫെയ്സ് ക്രീം തേടി 10 കിലോമീറ്റർ യാത്ര; യുവാവിനെ പൊലീസ് പിന്തുടർന്നു പിടിച്ചു

സ്ഥിരമായി ഉപയോഗിക്കുന്ന ഫെയ്സ് ക്രീം തേടി 10 കിലോമീറ്റർ യാത്ര ചെയ്ത യുവാവാണ് പൊലീസിനെ ഞെട്ടിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മലപ്പുറം; കോവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ട്രിപ്പിൾ ലോക്ക്ഡൗണിലാണ്. കടുത്ത നിയന്ത്രണങ്ങൾ തുടരുമ്പോഴും നിരവധി പേരാണ് ചെറിയ കാര്യങ്ങൾക്ക് പുറത്തു കറങ്ങുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന ഫെയ്സ് ക്രീം തേടി 10 കിലോമീറ്റർ യാത്ര ചെയ്ത യുവാവാണ് പൊലീസിനെ ഞെട്ടിച്ചത്. പെരുന്തൽമണ്ണയിലാണ് ക്രീമും അന്വേഷിച്ച് യുവാവ് ഇറങ്ങിയത്. 

വീടിനു അടുത്തുള്ള കടകളിൽ അന്വേഷിച്ചെങ്കിലും കിട്ടാതായതോടെയാണ് യുവാവ് കിലോമീറ്ററുകൾ സഞ്ചരിച്ചത്. യുവാവിന്റെ വാഹനത്തിന് കുന്നപ്പള്ളിയിൽനിന്നാണ് പൊലീസ് കൈ കാണിച്ചത്. എന്നാൽ യുവാവ് വാഹനം നിർത്താതെ ഓടിച്ചുപോയി. വാഹനത്തിന്റെ നമ്പർ മനസ്സിലാക്കി പിന്തുടർന്ന് പിടികൂടിയപ്പോഴാണ് യാത്രാലക്ഷ്യം കേട്ട് പൊലീസ് ഞെട്ടിയത്. 

പെരിന്തൽമണ്ണ ഭാഗത്തെ തുറന്ന കടകളിലൊന്നും താൻ ഉപയോഗിക്കുന്ന  ക്രീം ഇല്ലെന്നും അതിനാലാണ് പട്ടാമ്പി റോഡിലെ ഓരോ കടകളിലായി അന്വേഷിച്ച് ചെറുകര വരെ എത്തിയതെന്ന് യുവാവ് പറഞ്ഞു.  എന്നിട്ടും  കിട്ടിയില്ല. മടങ്ങിവരുമ്പോഴാണ് പൊലീസ് കൈകാണിച്ചതും  പിടികൂടിയതും.  ബൈക്ക് പൊലീസ് കസ്‌റ്റഡിയിലെടുത്തു. യുവാവിനെതിരെ കേസെ‌ടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com