കെകെ ശൈലജ - വെള്ളാപ്പള്ളി
കെകെ ശൈലജ - വെള്ളാപ്പള്ളി

ശൈലജയ്ക്ക് അമാനുഷിക പരിവേഷം നല്‍കുന്നു; പിന്നില്‍ രാജാവിനെക്കാള്‍ രാജഭക്തിയുള്ളവര്‍; വെള്ളാപ്പള്ളി നടേശന്‍

രാജാവിനെക്കാള്‍ രാജഭക്തിയുള്ളവരാണ് പ്രചാരണത്തിന് പിന്നിലെന്ന് വെള്ളാപ്പള്ളി 

ആലപ്പുഴ: കെകെ ശൈലജയ്ക്ക് അമാനുഷിക പരിവേഷം നല്‍കാന്‍ നീക്കമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രചാരണം നടത്തുന്നവര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക സംവരണം ഒഴികെയുള്ള എല്ലാ നല്ലകാര്യത്തിനും സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

കേരളത്തിലെ സാമ്പത്തിക സംവരണം റദ്ദാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.സാമ്പത്തിക സംവരണത്തിന് മുമ്പ് സാമുദായിക സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സഫലീകരിക്കണം. സര്‍ക്കാര്‍ ജോലികളിലെ ജീവനക്കാരുടെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെക്കുറിച്ച് ഒരു കണക്കെടുപ്പ് ആദ്യം നടത്തട്ടെ. മാസങ്ങള്‍ പോലും അതിന് വേണ്ടിവരില്ല. ശേഷം അര്‍ഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉറപ്പാക്കി സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com