സത്യപ്രതിജ്ഞ ബഹിഷ്ക്കരിച്ചെന്ന വാർത്ത അടിസ്ഥാന രഹിതം, വെർച്വലായി പങ്കെടുക്കുമെന്നും യുഡിഎഫ്

ജനങ്ങളെ വീടുകളിൽ ബന്ധിയാക്കി ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. ബഹിഷ്കരണ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സത്യപ്രതിജ്ഞ ചടങ്ങിൽ വെർച്വലായി പങ്കെടുക്കുമെന്നും വാർത്താ കുറിപ്പിലൂടെ അറിയിച്ചു. 

വീടുകളിൽ കുടുംബാംഗങ്ങൾ പോലും സമൂഹിക അകലം പാലിച്ച് സത്യപ്രതിജ്ഞ കാണണമെന്ന മുഖ്യമന്ത്രിയുടെ നിർദേശാനുസരണം എംപിമാരും എംഎൽഎമാരും  ഉൾപ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയിൽ സത്യാപ്രതിജ്ഞ ചടങ്ങ് കാണും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ വീടുകളിൽ ബന്ധിയാക്കി ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല. പശ്ചിമ ബംഗാളിലും ചെന്നെെയിലും മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ അധികാരമേറ്റത് പോലെ ലളിതമായി പരിപാടി സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയും മാതൃക കാട്ടണമായിരുന്നുവെന്നും ഹസൻ കൂട്ടിച്ചേർത്തു. 

സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇതിനെതിരെ ഹൈക്കോടതി രം​ഗത്തെത്തിയിരുന്നു. ബഹിഷ്കരണം ശരിയല്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. അതിന് പിന്നാലെയാണ് വിശദീകരണവുമായി ഹസ്സൻ രം​ഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com