ഭീതിയൊഴിഞ്ഞ് നാട്ടുകാര്‍; കുമളിയിൽ വനംവകുപ്പിന്റെ കെണിയില്‍ പുലി കുടുങ്ങി 

കുമളിയില്‍ നാട്ടിലിറങ്ങിയ പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി: കുമളിയില്‍ നാട്ടിലിറങ്ങിയ പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. കുറച്ചുനാളായി നാട്ടുകാര്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് വനംവകുപ്പ് സ്ഥാപിച്ച കൂടിലാണ് പുലി കുടുങ്ങിയത്.

വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വളര്‍ത്തുമൃഗങ്ങളെ കാണാനില്ലായിരുന്നു. പുലിയായിരിക്കും ഇതിന്റെ പിന്നില്‍ എന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു. നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് പുലിയാണ് ഇതിന് പിന്നില്‍ എന്ന് സ്ഥിരീകരിച്ചത്. 

തുടര്‍ന്ന് കെണി സ്ഥാപിച്ച് കാത്തിരിക്കുന്നതിനിടെയാണ് പുലി  കുടുങ്ങിയത്. ഇന്നലെ രാത്രിയാണ് പുലി കെണിയില്‍ വീണത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com