മൻമോഹൻ ബം​ഗ്ലാവ് ഏറ്റെടുത്ത് ആന്റണി രാജു; സാനഡുവിൽ ആർ ബിന്ദു; മന്ത്രിമാർക്ക് ഔദ്യോ​ഗിക വസതി ആയി

മൻമോഹൻ ബം​ഗ്ലാവ് ഏറ്റെടുത്ത് ആന്റണി രാജു; സാനഡുവിൽ ആർ ബിന്ദു; മന്ത്രിമാർക്ക് ഔദ്യോ​ഗിക വസതി ആയി
ഗതാ​ഗത മന്ത്രി ആന്റണി രാജു/ ഫെയ്സ്ബുക്ക്
ഗതാ​ഗത മന്ത്രി ആന്റണി രാജു/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: മുൻപ് പലരും താമസിക്കാൻ മടിച്ച മൻമോഹൻ ബം​ഗ്ലാവ് ഏറ്റെടുത്ത് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ചിലരുടെ വിശ്വാസം കാരണം മുൻപ് ഈ ബം​ഗ്ലാവ് ആരും സ്വീകരിച്ചിരുന്നില്ല. മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ ഏറെനാൾ അധികാരത്തിൽ തുടരില്ലെന്ന വിശ്വാസമായിരുന്നു അതിന് കാരണം. 

എന്നാൽ ആ വിശ്വാസം കഴിഞ്ഞ തവണ തോമസ് ഐസക് തകർത്തു. ഇത്തവണ അത് ആന്റണി രാജു ആവർത്തിക്കുകയും ചെയ്തു. 

മുൻപ് ​ഗൗരിയമ്മ താമസിച്ചിരുന്ന സാനഡുവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് താമസിക്കാനെത്തുന്നത്. ധന മന്ത്രി കെഎൻ ബാല​ഗോപാൽ പൗർണമിയിലും ​ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ എസെൻഡെയിനിലും താമസിക്കും. 

മന്ത്രിമാരുടെ ഔദ്യോഗിക വസതി

1 മുഖ്യമന്ത്രി പിണറായി വിജയൻ– ക്ലിഫ് ഹൗസ് 

2 കെ രാജൻ– ഗ്രേസ്, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട് 

3 റോഷി അഗസ്റ്റിൻ– പ്രശാന്ത്, ക്ലിഫ് ഹൗസ് കോമ്പൗണ്ട് 

4 കെ കൃഷ്ണൻകുട്ടി– പെരിയാർ, ക്ലിഫ് ഹൗസ് കോമ്പൗണ്ട് 

5 എകെ ശശീന്ദ്രൻ– കാവേരി, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട് 

6 അഹമ്മദ് ദേവർകോവിൽ– തൈക്കാട് ഹൗസ്, വഴുതക്കാട് 

7 ആന്റണി രാജു– മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം 

8 ജിആർ അനിൽ– അജന്ത, വെള്ളയമ്പലം

9 കെഎൻ ബാലഗോപാൽ– പൗർണമി, ക്ലിഫ് ഹൗസ് കോമ്പൗണ്ട്

10 ആർ ബിന്ദു– സാനഡു, വഴുതക്കാട് 

11 ജെ ചിഞ്ചുറാണി– അശോക, ക്ലിഫ് ഹൗസ് കോമ്പൗണ്ട് 

12 എംവി ഗോവിന്ദൻ– നെസ്റ്റ്, ക്ലിഫ് ഹൗസ് കോമ്പൗണ്ട് 

13 പിഎ മുഹമ്മദ് റിയാസ്– പമ്പ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്  

14 പി പ്രസാദ്– ലിൻഹേസ്റ്റ്, ദേവസ്വംബോർഡ് 

15 കെ രാധാകൃഷ്ണൻ– എസെൻഡെയിൻ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്   

16 പി രാജീവ്– ഉഷസ്, നന്ദൻകോട് 

17 സജി ചെറിയാൻ– കവടിയാർ ഹൗസ്, വെള്ളയമ്പലം

18 ശിവൻകുട്ടി– റോസ്ഹൗസ്, വഴുതക്കാട് 

19 വിഎൻ വാസവൻ– ഗംഗ, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്

20 വീണാ ജോർജ്– നിള, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com