മന്ത്രിസഭയില്‍ മൂന്നിലൊന്നും നായര്‍ സമുദായ അംഗങ്ങള്‍, ഈഴവര്‍ അഞ്ച്; ദലിത് പ്രാതിനിധ്യം ഉയര്‍ന്നില്ല

മന്ത്രിസഭയില്‍ മൂന്നിലൊന്നും നായര്‍ സമുദായ അംഗങ്ങള്‍, ഈഴവര്‍ അഞ്ച്; ദലിത് പ്രാതിനിധ്യം ഉയര്‍ന്നില്ല
കെ രാധാകൃഷ്ണന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
കെ രാധാകൃഷ്ണന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളില്‍ മൂന്നിലൊന്നും നായര്‍ സമുദായത്തില്‍നിന്നുള്ളവര്‍. ഇരുപത്തിയൊന്നംഗ മന്ത്രിസഭയില്‍ ഏഴു പേരാണ് നായര്‍ സമുദായത്തില്‍നിന്നുള്ളത്. ഇതിനു പുറമേ സ്പീക്കറും ചീഫ് വിപ്പും നായര്‍ സമുദായക്കാര്‍ തന്നെ.

സര്‍ക്കാരിനെ നയിക്കുന്ന സിപിഎമ്മില്‍നിന്നു നാലു മന്ത്രിമാരും സ്പീക്കറുമാണ് നായര്‍ സമുദായത്തില്‍നിന്നുള്ളത്. സിപിഐയുടെ നാലില്‍ മൂന്നു മന്ത്രിമാരും ഇതേ സമുദായത്തില്‍നിന്നു തന്നെ. കേരള കോണ്‍ഗ്രസ് എമ്മിന്റെ നോമിനിയായ ചീഫ് വിപ്പ് എന്‍ ജയരാജും നായരാണ്. കേരള ജനസംഖ്യയില്‍ 12.5 ശതമാനം മാത്രമുള്ള നായര്‍ സമുദായത്തിന് കാബിനറ്റ് പദവിയില്‍ 37.5 ശതമാനവും ലഭിച്ചു.

മുഖ്യമന്ത്രി അടക്കം അഞ്ച് ഈഴവ സമുദായ അംഗങ്ങളാണ് ഇക്കുറി മന്ത്രിസഭയില്‍ ഉള്ളത്. എല്‍ഡിഎഫിന് ആകെയുള്ള ഈഴവ എംഎല്‍എമാരുടെ എണ്ണം 26. സംസ്ഥാന ജനസംഖ്യയില്‍ 23 ശതമാനമാണ് ഈഴവര്‍.

സര്‍ക്കാര്‍ സ്ഥാനമേറ്റതിനു പിന്നാലെ തന്നെ മന്ത്രിസഭാംഗങ്ങളുടെ സമുദായ പ്രാതിനിധ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. നായര്‍ സമുദായത്തിനു പ്രാമുഖ്യം നല്‍കിയ പാര്‍ട്ടികള്‍ ദലിതരെ അവഗണിച്ചെന്നാണ് പ്രധാന ആക്ഷേപം. ദലിത് വിഭാഗത്തില്‍നിന്ന് ഒരാള്‍ മാത്രമാണ് മന്ത്രിസഭയില്‍ ഉള്ളത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ദലിത് വിഭാഗത്തില്‍നിന്നാണ്.

സംസ്ഥാനത്തെ പതിനാറ് ദലിത് സംവരണ മണ്ഡലങ്ങളില്‍ പതിനാലും ജയിച്ചത് എല്‍ഡിഎഫ് ആണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com