കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട, കടത്താൻ ശ്രമിച്ചത് 3334 ​ഗ്രാം സ്വർണം

ഒരു കോടി 85 ലക്ഷം രൂപയാണ് വിലമതിക്കുന്ന 3334 ​ഗ്രാം സ്വർണമാണ് പിടികൂടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കോടി 85 ലക്ഷം രൂപയാണ് വിലമതിക്കുന്ന 3334 ​ഗ്രാം സ്വർണമാണ് പിടികൂടിയത്. 

വടകര സ്വദേശി അബ്ദുൽ ശരീഫ്, മലപ്പുറം സ്വദേശി നഷീദ് അലി എന്നിവരുടെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. എയർ ഇന്ത്യ വിമാനത്തിലാണ് ഇവരെത്തിയത്. ഇവരെ കസ്റ്റഡിയിലെടുത്തു.

കസ്റ്റംസും ഡിആർഐയും കസ്റ്റംസും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ്  സ്വർണം പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com