കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ സ്വർണം തിരികെ ലഭിച്ചില്ല; ആശുപത്രിക്കെതിരെ പരാതി

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ നാലര പവന്റെ താലിമാലയും ഓരോ പവന്‍ വീതമുള്ള രണ്ട് വളയും ഒരു പവന്റെ കമ്മലും രോഗി ധരിച്ചിരുന്നു
ഫയൽ ചിത്രം
ഫയൽ ചിത്രം

ആലപ്പുഴ; കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ സ്വർണാഭരണങ്ങൾ ആശുപത്രി തിരികെ നൽകിയില്ലെന്ന് പരാതി. ഹരിപ്പാട് മുട്ടം സ്വദേശിനി വത്സല കുമാരിയുടെ ബന്ധുക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. കോവിഡ് ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് ഇവർ മരിക്കുന്നത്. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ നാലര പവന്റെ താലിമാലയും ഓരോ പവന്‍ വീതമുള്ള രണ്ട് വളയും ഒരു പവന്റെ കമ്മലും രോഗി ധരിച്ചിരുന്നു. എന്നാല്‍ മരണശേഷം ഒരു വള മാത്രമേ തിരികെകിട്ടിയുള്ളുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഡോക്ടര്‍മാരെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു വള മാത്രമേ തങ്ങളുടെ പക്കലുള്ളുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. പോലീസിന്റെ നിര്‍ദേശപ്രകാരം നാളെ ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com