വാക്സിന് വേണ്ടി പുതിയ വഴി തേടി കേരളം, 3 കോടി കോവിഡ് വാക്സിൻ ഡോസിന് ആ​ഗോള ടെൻഡർ വിളിച്ചു

സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: മൂന്ന് കോടി കോവിഡ് വാക്സിൻ ഡോസ് വാങ്ങാൻ ആ​ഗോള ടെൻഡർ വിളിച്ച് കേരളം. ജൂൺ 5ന് ടെണ്ടർ തുറക്കുമ്പോൾ ഏതൊക്കെ കമ്പനികൾ മത്സര രം​ഗത്തുണ്ടെന്ന് അറിയാം. സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് കേരള സർക്കാരിന് വേണ്ടി ടെൻഡർ വിളിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ആ​ഗോള ടെൻഡർ വഴി വാക്സിൻ വാങ്ങാനുള്ള സാധ്യത തേടുന്നുണ്ട്. 

ഇങ്ങനെ ആ​ഗോള ടെൻഡർ വഴി വൻതോതിൽ വാക്സിൻ വാങ്ങുമ്പോൾ വിലയിൽ കുറവുണ്ടാവും എന്നാണ് സർക്കാരിന്റെ കണക്കു കൂട്ടൽ. സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിനും ഇത് പരിഹാരമായേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com