"നീ പെൺകുട്ടിയല്ലേ, പൈലറ്റാകാനോ?" ആ എട്ടാം ക്ലാസുകാരി തളർന്നില്ല; വിമാനം പറപ്പിച്ച് കൊച്ചുതുറക്കാരി ജെനി 

ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ വിമാനത്തിൻ്റെ കോ-പൈലറ്റ് ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയാണ് ജെനി
ജെനി ജെറോം
ജെനി ജെറോം

 "എനിക്ക് ഈ വിമാനം പറപ്പിച്ചാലെന്താ?", എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജെനിക്ക് ഇങ്ങനൊരു മോഹം ഉദിച്ചത്. മനസ്സിൽ കൊണ്ടുനടന്ന ആ​ഗ്രഹം പ്ലസ്ടു കഴിഞ്ഞപ്പോൾ അവൾ തുറന്നുപറഞ്ഞു. "നീ പെൺകുട്ടിയല്ലേ, പൈലറ്റാകാനോ?" തുടങ്ങിയ പതിവ് ചോദ്യങ്ങളൊന്നും അവളെ തളർത്തിയില്ല. ആ നിശ്ചയദാർഢ്യം ജെനിയെ ഇന്ന് കോക്ക്പിറ്റിൽ എത്തിച്ചു.  ഒരു പക്ഷെ, കേരളത്തിലെ ആദ്യത്തെ വനിതാ  കൊമേഴ്സ്യൽ പൈലറ്റ് ആയിരിക്കണം ജെനി ജെറോം. 

കരുംകുളം കൊച്ചുതുറ സ്വദേശി ജെറോം ജോറിസിന്റെ മകളാണ് ജെനി. രണ്ട് വർഷം മുൻപ് പരിശീലനത്തിനിടെ ഒരു അപകടമുണ്ടായെങ്കിലും ജെനിക്കോ അവളുടെ സ്വപ്നത്തിനൊ ഒന്നും സംഭവിച്ചില്ല. കോപൈലറ്റായുള്ള ജെനിയുടെ ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ് എന്നതും പ്രത്യേകതയാണ്‌. 

ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ വിമാനത്തിൻ്റെ കോ-പൈലറ്റ് ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയാണ് ജെനി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com