കാലവർഷം 31ന് തന്നെ, നാളെ പുതിയ ന്യൂനമർദം രൂപപ്പെടും; 25 വരെ ശക്തമായ മഴ

ശനിയാഴ്ച മുതൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 31-ന് കേരളത്തിലെത്താൻ സാധ്യത. മൺസൂൺ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ എത്തി. വൈകാതെ കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. അതിനിടെ ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച  പുതിയ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ ശക്തമാകും.

ഈ ന്യൂനമർദമാണ് പിന്നീട് യാസ് ചുഴലിക്കാറ്റാകുന്നത്. ശനിയാഴ്ച മുതൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24-നും 25-നും മഴ കൂടും. 24-ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും 25-ന് തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള എട്ടുജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com