'ഈ വിഷമത്തിനിടയില്‍ എന്റെ വിലയിരുത്തല്‍കൂടി വേണോ'; ചെന്നിത്തലയെക്കുറിച്ച് പിണറായി

രമേശ് ചെന്നിത്തലയെ താനുംകൂടി വിഷമിപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
രമേശ് ചെന്നിത്തല, പിണറായി വിജയന്‍
രമേശ് ചെന്നിത്തല, പിണറായി വിജയന്‍



തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ താനുംകൂടി വിഷമിപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിനിടെ മുന്‍ പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ' അദ്ദേഹത്തിന്റെ ഈ വിഷമത്തിനിടയില്‍ എന്റെ വിലയിരുത്തല്‍ കൂടി വേണോ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. 

പ്രതിപക്ഷ നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് വി ഡി സതീശന്‍ എക്കാലത്തും കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മികവാര്‍ന്ന ഒരു പ്രതിപക്ഷ നേതാവായിരിക്കാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ സതീശന് ആശംസകള്‍ നേര്‍ന്നിരുന്നു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. മികച്ച പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരുമെന്നും സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com