കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞു

വടകരയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: വടകരയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറിഞ്ഞു. വടകര തോടന്നൂര്‍ കന്നിനടയില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. 

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. വലിയവളപ്പില്‍ പ്രദീപന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ബോംബ് വീടിന് മുന്‍വശത്തെ കിണറ്റില്‍ വീണതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com