ആരോഗ്യകേരളം മിഷന്‍ ലോഗോ
ആരോഗ്യകേരളം മിഷന്‍ ലോഗോ

ഡ്രൈവര്‍ വേക്കന്‍സി, അപേക്ഷ ഫീസിന് ഗൂഗിള്‍ പേ അക്കൗണ്ട്; വ്യാജ പ്രചാരണമെന്ന് ആരോഗ്യ കേരളം മിഷന്‍

കേരളത്തിലെ വിവിധ ജില്ലകളില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍  ഡ്രൈവര്‍മാരെ നിയമിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ആരോഗ്യകേരളം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍



തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍  ഡ്രൈവര്‍മാരെ നിയമിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ആരോഗ്യ കേരളം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍. അപേക്ഷ ഫീസായി 51 രൂപ ഗൂഗിള്‍ പേ ആയി നല്‍കണമെന്നും വ്യാജ വാര്‍ത്തയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന് ആരോഗ്യ കേരളവുമായി യാതൊരു ബന്ധവുമില്ല. ആരും തന്നെ ഇത്തരം പ്രചരണങ്ങളില്‍പ്പെട്ട് പണം നഷ്ടപ്പെടുത്തരുത് എന്നും ഡയറക്ടര്‍ വ്യക്തമാക്കി. 

ആരോഗ്യ കേരളത്തിന്റെ ഒഴിവുകള്‍ എല്ലാംതന്നെ ഔദ്യോഗികമായി വെബ് സൈറ്റില്‍ (https://arogyakeralam.gov.in/) പ്രസിദ്ധീകരിക്കുന്നതാണ്. ആരുംതന്നെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ആരോഗ്യ കേരളം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com