അടിയന്തര സേവനങ്ങൾ മാത്രം, ഇന്ന് മലപ്പുറത്ത് കടുത്ത നിയന്ത്രണം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രൂക്ഷമായി തുടരുന്നതിനാലാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക് ഡൗൺ നീട്ടിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മലപ്പുറം; ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറത്ത് ഇന്ന് കടുത്ത നിയന്ത്രണം. അടിയന്തര സേവനങ്ങൾക്കു മാത്രമാണ് ജില്ലയിൽ അനുവാദമുള്ളത്. അടിയന്തര ആവശ്യമുള്ള മെഡിക്കൽ സേവനങ്ങൾ, പത്രം, പാൽ,പെട്രോൾ പമ്പുകൾ ,ചരക്ക് വാഹനങ്ങൾ എന്നിവക്ക് മാത്രമേ ഇന്ന് അനുവാദമുണ്ടാവുകയുള്ളൂവെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്മൻ അറിയിച്ചു. ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താനും അനുമതിയുണ്ട്. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രൂക്ഷമായി തുടരുന്നതിനാലാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക് ഡൗൺ നീട്ടിയത്. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാദവ് എന്നിവര്‍ മലപ്പുറം ജില്ലയില്‍ എത്തി പൊലീസ് നടപടികള്‍ നേരിട്ട് നിയന്ത്രിക്കുന്നുണ്ട്. പ്രധാന റോഡുകളിലെ പരിശോധനക്കൊപ്പം ഉള്‍പ്രദേശങ്ങളിലും ആള്‍ക്കൂട്ടമൊഴിവാക്കാൻ പൊലീസ് പ്രത്യേക നിരീക്ഷണം തുടങ്ങി. ഡ്രോണുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. 

എന്നാൽ തിരുവനന്തപുരം,എറണാംകുളം,തൃശൂർ എന്നീ മൂന്നു ജില്ലകളിലെ ട്രിപ്പിൾ ലോക്കഡൗൺ നീക്കി. ഈ ജില്ലകളിലെ കോവിഡ് വ്യാപനത്തിന് കുറവു വന്ന സാഹചര്യത്തിലാണ് നടപടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com