വീണ്ടും ബെവ്ക്യൂ; പരാതികൾ പരിഹരിച്ച് ആപ്പ് വീണ്ടുമെത്തുന്നു 

ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ തിരക്ക് ഒഴിവാക്കാനാണ് ആലോചന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി:  സംസ്ഥാനത്ത് മദ്യവിതരണത്തിനായി ബെവ്ക്യൂ ആപ്പ് പുനരവതരിപ്പിക്കാന്‍ ഒരുങ്ങി എക്സൈസ് വകുപ്പ്. ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ തിരക്ക് ഒഴിവാക്കാനാണ് ആപ്പ് തിരിച്ചെത്തിക്കുന്നത്. പരാതികൾ പരിഹരിച്ച് നവീകരിച്ച ആപ്പ് അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 

ഒന്നാം ലോക്ക്ഡൗൺ കാലത്ത് മദ്യവിതരണത്തിന് വിർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനായാണ് ആപ്പ് സജ്ജമാക്കിയത്. കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് ആയ ഫെയർകോഡ് ടെക്‌നോളജീസ് ആണ് ആപ്പ് വികസിപ്പിച്ചത്. കഴിഞ്ഞ വർഷം മെയ് മുതൽ പ്രവർത്തനം തുടങ്ങി. ഡിസംബർ മുതൽ ബാറുകളിലെ പാഴ്‌സൽ വിൽപ്പന ഒഴിവാക്കിയതോടെ ആപ്പ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുക്കുകയായിരുന്നു. സാങ്കേതിക തകരാറുകളും ആപ്പിന്റെ പ്രവർത്തനം ഉപേക്ഷിക്കാനുള്ള നീക്കത്തിന് പിന്നിലുണ്ട്. ഈ തകരാറുകൾ പരിഹരിച്ചാകും ഇക്കുറി ആപ്പ് മടക്കികൊണ്ടുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com