ക്ഷീ​ര​കർഷകർക്ക് ആശ്വാസം: മി​ൽ​മ ഇ​ന്നു മു​ത​ൽ മു​ഴു​വ​ൻ പാ​ലും എ​ടു​ക്കും 

ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ നി​ന്ന്​ മു​ഴു​വ​ൻ പാ​ലും മി​ൽ​മ സം​ഭ​രി​ക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാ​ല​ക്കാ​ട്: ഇന്നുമുതൽ മ​ല​ബാ​റി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ നി​ന്ന്​ മു​ഴു​വ​ൻ പാ​ലും മി​ൽ​മ സം​ഭ​രി​ക്കും. മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ല യൂ​നി​യ​ൻ ചെ​യ​ർ​മാനുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, വ​കു​പ്പ് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി എ​ന്നി​വ​ർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ആ​ദി​വാ​സി കോ​ള​നി​ക​ൾ, അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ൾ, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, അം​ഗ​ന​വാ​ടി​ക​ൾ, കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ എന്നിവിടങ്ങളിൽ പാ​ൽ വി​ത​ര​ണം ന​ട​ത്താ​നു​ള്ള ഒരുക്കങ്ങൾ സർക്കാർ നടത്തും.   

ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ ഫാ​ക്ട​റി​ക​ൾ പ്ര​തി​ദി​നം ര​ണ്ടു ല​ക്ഷം ലി​റ്റ​ർ പാ​ൽ പൊ​ടി​യാ​ക്കി ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം മേ​ഖ​ല യൂ​നി​യ​നു​ക​ൾ മ​ല​ബാ​റി​ൽ​നി​ന്ന്​ പാ​ൽ സ്വീ​ക​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​മുണ്ട്. നിലവിൽ ട്രി​പ്ൾ ലോ​ക്​​ഡൗ​ൺ തു​ട​രു​ന്ന മ​ല​പ്പു​റ​മൊ​ഴി​ച്ച് മ​റ്റ് ജി​ല്ല​ക​ളി​ൽ പാൽ വിൽപനയിൽ കുറവില്ലെന്നാണ് റിപ്പോർട്ട്. ഇക്കാര്യങ്ങളെല്ലാം പരി​ഗണിച്ചാണ് ഇന്നുമുതൽ മു​ഴു​വ​ൻ പാ​ലും സം​ഭ​രി​ക്കാമെന്ന് തീരുമാനമെടുത്തത്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com