പീഡന പരാതിയുമായി യുവതി, വിവാഹം ചെയ്ത് തടിയൂരി പൊലീസുകാരൻ

വിവാഹം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നുമായിരുന്നു പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പൊലീസുകാരനെതിരെ പീഡന പരാതി നൽകിയ യുവതിയെ ആരോപണവിധേയൻ തന്നെ വിവാഹം ചെയ്തു. രണ്ടു ദിവസം മുൻപാണ് പത്തനംതിട്ടയിലെ പോലീസുകാരനെതിരെ റാന്നി സ്വദേശിനിയായ യുവതി ജില്ലാ പോലീസ് മേധാവിക്ക്‌ പരാതി കൊടുത്തത്. വിവാഹം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നുമായിരുന്നു ആരോപണം. 

പരാതിയിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച തന്നെ പരാതിക്കാരനും പൊലീസും ചെറിയ ചടങ്ങിൽ വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തിയ യുവതി പോലീസുകാരൻ വിവാഹം കഴിക്കാൻ സമ്മതിച്ചെന്നു പറഞ്ഞ് പരാതി പിൻവലിക്കാൻ അപേക്ഷ നൽകി. അന്വേഷണ നടപടികൾ തുടങ്ങിയതിനാൽ കോടതിയെ സമീപിക്കണമെന്ന് പോലീസും അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com