വീടുകയറി ആക്രമിക്കുമെന്ന് ഭീഷണി, അസഭ്യം പറഞ്ഞു; ബിജെപി നേതാവിന് എതിരെ ന്യൂനപക്ഷ മോര്‍ച്ച വനിതാ നേതാവിന്റെ പരാതി

ന്യൂനപക്ഷ മോര്‍ച്ച വനിതാ നേതാവിനോട് ബിജെപി നേതാവ് അസഭ്യമായി സംസാരിച്ചെന്ന് പരാതി
ബിജെപി പതാക /ഫയല്‍ ചിത്രം
ബിജെപി പതാക /ഫയല്‍ ചിത്രം



തിരുവനന്തപുരം: ന്യൂനപക്ഷ മോര്‍ച്ച വനിതാ നേതാവിനോട് ബിജെപി നേതാവ് അസഭ്യമായി സംസാരിച്ചെന്ന് പരാതി. ന്യൂനപക്ഷ മോര്‍ച്ച നേതാവ് തങ്കച്ചി ഏണസ്റ്റാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രമന്ത്രി വി മുരളീധരന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരം തന്നെ അറിയിക്കാതിരുന്നത് മണ്ഡലം ഭാരവാഹിയായ ബാലുവിനെ വിളിച്ചു ചോദിച്ച സമയത്താണ് തന്നെ അസഭ്യം പറഞ്ഞതെന്നാണ് തങ്കച്ചി ഏണസ്റ്റ് പറയുന്നത്. 

വി മുരളീധരനെതിരെ നില്‍ക്കുന്ന ആളുകളല്ലേയെന്ന് പറഞ്ഞാണ് തനിക്കെതിരെ അസഭ്യവാക്കുകള്‍ ഉപയോഗിച്ചതെന്ന് ഇവര്‍ പറയുന്നു. തന്നെ വീടുകയറി ആക്രമിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തിയെന്നും തങ്കച്ചി ഏണസ്റ്റ് പറയുന്നു. സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 19ന്  കേന്ദ്രമന്ത്രി വി മുരളീധരന്‍ തീരദേശ മേഖലകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ വിവരം അന്വേഷിച്ച് തങ്കച്ചി, ബാലുവിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തെറിവിളിയും ഭീഷണിയും മുഴക്കിയതെന്ന് പരാതിയില്‍ പറയുന്നത്. 

തുടര്‍ന്ന് തങ്കച്ചി കഴക്കൂട്ടം എസിപിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പൊലിസ് തങ്കച്ചിയുടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍  പ്രചരിക്കുന്ന ശബ്ദം തന്റെതല്ലെന്നും ഇതിനെതിരെ പാര്‍ട്ടിയില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും ബാലു പ്രതികരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com