സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഉയരുന്നു; ആശങ്ക 

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടെ, ആശങ്ക ഇരട്ടിയാക്കി ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഉയരുന്നു
ബ്ലാക്ക് ഫംഗസ് സ്കാൻ ചിത്രം
ബ്ലാക്ക് ഫംഗസ് സ്കാൻ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടെ, ആശങ്ക ഇരട്ടിയാക്കി ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഉയരുന്നു. ഇതുവരെ 44 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറത്താണ് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ക്കാണ് ജില്ലയില്‍ ഫംഗസ് ബാധ കണ്ടെത്തിയത്. ഇതുവരെ സംസ്ഥാനത്ത് 9 പേരാണ് ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

രാജ്യത്ത് ഇതുവരെ 8,800 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയത്. കോവിഡ് അതിതീവ്ര വ്യാപനത്തിനിടെ, ബ്ലാക്ക് ഫംഗസ് ബാധ പടര്‍ന്നുപിടിക്കുന്നത് ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കോവിഡില്‍ നിന്ന് മുക്തി നേടിയവരിലാണ് കൂടുതലായി ഫംഗസ് ബാധ കണ്ടുവരുന്നത്.

കോവിഡിനെ തുടര്‍ന്ന് രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയും കൂടിയ അളവില്‍ പ്രമേഹം ഉള്ളവരെയുമാണ് കാര്യമായി ബാധിക്കുന്നത്.ഇവര്‍ വേണ്ട മുന്‍കരുതല്‍ എടുക്കണമെന്നാണ് ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com