നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ്; മലഞ്ചരക്ക് കടകള്‍ക്കും തുറക്കാം

ലോക്ക്ഡൗണ്‍ കാലയളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനാല്‍ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലയളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനാല്‍ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴ്ചയില്‍ നിശ്ചിത ദിവസമാവും നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. 

നിര്‍മാണ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കും. കല്ല് കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. വാഹനങ്ങള്‍ തടയരുത്.

വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ മലഞ്ചരക്ക് കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസവും ബാക്കി ജില്ലകളില്‍ ആഴ്ചകളില്‍ ഒരു ദിവസവും തുറക്കാം. റബര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കാനുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നിശ്ചിത ദിവസം ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com