പതിനഞ്ചാം കേരള നിയമസഭയ്ക്ക് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് 

പ്രോടെം സ്പീക്കർ പി ടി എ റഹീമിനു മുന്പാകെയാണ് സത്യപ്രതിജ്ഞ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളമാണ് ഇന്ന് തുടങ്ങുന്നത്. എംഎൽഎമാരുടെ സത്യപ്രതിജ്ഞ രാവിലെ നടക്കും. രാവിലെ ഒമ്പത് മണിക്ക് പ്രോടെം സ്പീക്കർ പി ടി എ റഹീമിനു മുന്പാകെയാണ് സത്യപ്രതിജ്ഞ. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. 

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ. കഴിഞ്ഞ നിയമസഭയിൽ അം​ഗങ്ങളായിരുന്ന  75 പേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12-ാം തവണ തുടർച്ചയായി സഭയിലെത്തുന്ന ഉമ്മൻചാണ്ടിയാണ് സീനിയർ. 53 പേർ പുതുമുഖങ്ങളാണ്. കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിൻസെൻറ് എന്നിവർ സത്യപ്രതിജ്ഞക്കെത്തില്ല. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് ഗ്യാലറികളിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ബന്ധുക്കളെത്തിയാൽ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വീഡിയോ വാളിലൂടെ സത്യപ്രതിജ്ഞ കാണാം.

സ്പീക്കർ തിരഞ്ഞെടുപ്പിലേക്ക് ഭരണമുന്നണി സ്ഥാനാർഥി എം ബി രാജേഷാണ് മത്സരിക്കുന്നത്. പ്രതിപക്ഷം മത്സരിക്കുമോ എന്നു തീരുമാനമായിട്ടില്ല. ഇന്ന് ഉച്ചവരെയാണ് നാമനിർദേശ പത്രിക നൽകാന്ഡ സമയമുള്ളത്. 

ജൂൺ 4നാണ് പുതിയ സംസ്ഥാന ബജറ്റ് അവതരണം. 14 വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡിൻറെ പശ്ചാത്തലത്തിൽ വോട്ട് ഓൺ അക്കൗണ്ടും നാല് മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com